തിരിച്ചറിവുകൾ ******* ഹരിലാൽ ഡെൽഹി നിക്കറിയാം.... അത് അങ്ങനേ വരൂ... അവസാന സൗഹൃദവും പടിയിറങ്ങും.... വിരഹത്തിന്റെ സ്നിഗ്ദ കൂട്ടുകൾ ചലിച്ചെഴുതിയ 'ആർട്ടിഫിഷ്യൽ' നൊമ്പരഭാവങ്ങൾ മുഖത്ത് വിരിയിച്ച് കഥകളി കാട്ടി, പൂക്കാത്ത പ്രണയത്തിന്റ അവസാനം പറഞ്ഞ് നീയും മടങ്ങും.... "നിനക്ക് നല്ലതേ വരൂ...." തേങ്ങാക്കൊല.... ഹ ഹ ഹ വീണ്ടും ഞാനെന്റെ ഏകാന്ത സന്ധ്യകളുടെ മണൽപ്പരപ്പിലേക്ക് ചുവടുവയ്ക്കും.... അവിടെ ഞാൻ മാനത്തോട്ട് നോക്കി മലർന്ന് കിടക്കും.... കണ്ണ് നിറഞ്ഞ് തുളുമ്പാതെ നിൽക്കുന്നതു കൊണ്ട്... നക്ഷത്രക്കുഞ്ഞുങ്ങൾ പടർന്ന് ഞാനറിയാതെ എന്റെ ചുറ്റും പ്രകാശ വലയം തീർക്കും.... വീണ്ടും ഞാൻ ഒറ്റയാവലിന്റെ മധുരം നുകരും........ ഇനി തീരാവ്യഥകളും തോളത്തെടുത്ത് ഞാനെന്റെ വീടിന്റെ ഉമ്മറപ്പടിയിലേക്കുള്ള ചെമ്മൺപാതയിലേക്ക് നടക്കട്ടെ... ഒന്നര ഫർലോങ്ങ് നടന്നാൽ വീടെത്തും.... വേണ്ട ചുറ്റിക്കറങ്ങി 4 ഫർലോങ്ങ് നടക്കാം.... വെറുതെ... ഇരുൾ ക...