ചേട്ടവല
********
ഗീത മുന്നൂർക്കോട്
...................................
*മിഴിപടലത്തിനായി
നെയ്തെടുത്ത വലയിൽ
വെട്ടംവന്ന
വാക്കുകളദൃശ്യമാകുമ്പോൾ
ശ്രീ മൂടി
കടും കട്ടി ത്വച 
കറുപ്പാലൊരു
മാന്യതക്കോട്ടിനകം
നെഞ്ചിൻ കൂട്ടിൽ
പലതിനെയും
കെട്ടിയടച്ചുപൂട്ടി
ആരുംതേടാ മൂലകളിൽ
ഒളിപാർപ്പിച്ച
ചിലന്തിക്കൂട്ടങ്ങൾ
എട്ടുകാൽ പരപ്പുകൾ
വിരിച്ച്
കടുകിടവിടാ വലകൾക്കായി
അഷ്ടദിക്കുകൾ
കൂട്ടിയാണീ നെയ്ത്ത്
അടുത്തെത്തിയാൽ
വീശുന്നില്ല
വലിക്കുന്നില്ല
എന്നിട്ടും വീഴുന്നു
സകലമാന
കരടും മരടും ചരടും
പ്രാണപ്പിടച്ചിൽ
ഒന്നും രണ്ടും പോര തന്നെ
ഒരു ‘മൾട്ടി’ സ്ക്കോപ്പും ഉയർത്തി
ഈ വലകൾക്ക്
സംക്രാന്തികളില്ല
തൂത്തുമാറ്റാൻ
എല്ലുള്ള ചേലുള്ള
കൈകളുമില്ല…*

Comments

Popular posts from this blog