സ്മാരകങ്ങൾ

     ജസിയ ഷാജഹാൻ





മരിച്ചമാതാവിന്റെ മോഹശകലങ്ങൾക്ക്
സ്മാരകങ്ങൾ തീർക്കാൻ മക്കളിലൊരുവൻ
സ്നേഹത്തിന്റെ
പാലാഴി കടഞ്ഞ്
തുനിഞ്ഞിറങ്ങുമ്പോൾ...നോട്ടുകെട്ടിന്റെ
ചീട്ടുകൊട്ടാരം ഹൃദയത്തോടു
കളി പറഞ്ഞ് ചിരിച്ചൊടുങ്ങി....

എന്നാലോ..... വീതം
പറ്റിയവരുടെ കണക്കുപുസ്തകങ്ങളിൽ നിന്നല്പം -
തുണ്ടുകഷണങ്ങൾ
ചേർത്തുവച്ചൊരു
മനക്കോട്ടകെട്ടിയതിലവൻ
ഊഞ്ഞാലകെട്ടിയാടി..

പങ്കുപറ്റിയവരുടെ
അരിച്ചുപെറുക്കിയ
കണക്കു പുസ്തക
താളുകളിൽ....
ഏറ്റക്കുറച്ചിലുകളുടെ
മുനകളിൽ
സ്മാരകങ്ങളുടെ
ഖബറടക്കം....

മുലപ്പാലിന്റെ മധുരം
ചുണ്ടുകളിലൂറിയ
ആണായ്പിറന്നവനെ
കീറിമുറിച്ചപരന്മാർ
" ചത്തവയസ്സിന്റെ
ചെറുപ്പം കുറിയ്ക്കാതെ!
ജീവിച്ചിരിക്കുന്ന വർക്ക്
നിറങ്ങൾ പകരാൻ
ആത്മമന്ത്രങ്ങളോതി!

ഏറെ വ്യാകുലചിത്തനായവൻ കാലഗതിയിലുരുളുമ്പോൾ....
സ്മാരകങ്ങൾ
സ്മരണകളിൽ
അമ്മയായി കണ്ണുനീർ വാർത്തു......

നോവറിഞ്ഞ കനൽകണങ്ങൾ
നെഞ്ചിലേറ്റിമക്കൾക്കായ്
ഉള്ളം പുകഞ്ഞിരുൾ
മൂടി വെളിച്ചം കാട്ടുമൊരമ്മ.....

Comments

Popular posts from this blog