ഇലഞ്ഞിപ്പൂവ് 

ഷിബി നിലാമുറ്റം

ഇന്നലെ വരെ തീർത്തും   സ്വകാര്യ നോവായിരുന്ന ഞാൻ                                            ഇന്ന് അനാവരണം  ചെയ്യപ്പെട്ട മുറിവായി മാറി 

ഒരു പോരാളിയായി തിടമ്പെടുത്തുയർത്തുന്നതിനുമപ്പുറം ഇടമുറിയാ പെയ്ത്തായി                           കുതിർന്നു മുറിഞ്ഞു  നീറിയൊഴുകി 

   കൂട്ടുകാരാ, നീ വരിക....                                      മരുന്ന് മണക്കുന്ന എന്റെ  ഈ ഉഷ്ണമുറിക്കുള്ളിൽ നിന്നും നിന്റെ ഇരുകരങ്ങളിലേക്ക്  നീഎന്നെ  കോരുക    

  ദൂരെ ആ ഒറ്റത്തുരുത്തിനുമപ്പുറം                         ഇലഞ്ഞി പൂക്കുന്ന താഴ്‌വരയിലേക്ക് നീയെന്നെ കൈപിടിച്ച്  നടത്തുക.  

  ഉലഞ്ഞടർന്നു നോവ് തീക്ഷണിച്ച എന്റെ ഓരോ  ചുവടുകൾക്കും  നീ്  പ്രത്യാശയുടെ  വൻസൂര്യനാവുക 

           ഉള്ളുരുക്കത്തിൽ പിടഞ്ഞൂർന്നു വീണുപോകാതെ നീ എനിക്കായി നിന്റെ വിരൽത്തുമ്പ് നീട്ടുക                                            നിന്റെ നെഞ്ചിൽ വിരിഞ്ഞകവിതകളെല്ലാംനീയെന്റെ മൂർദ്ധാവിലേക്ക് പകർന്നേകുക

                    എന്റെ  വിരലിടകളിൽ നിന്നൂർന്നു പോയ തൂലികഎന്റെ  കൈക്കുടന്നയിലേയ്ക്ക്  തിരികെ നൽകുക...                                            പക്ഷെ ഈ ഇലഞ്ഞിപ്പൂക്കളുടെ സൗരഭംഎങ്ങിനെ ഞാൻ നിനക്ക്  വരച്ചു  നൽകും                              

എങ്ങിനെ ഞാൻ നിനക്ക്  എഴുതി നൽകും          വിഹ്വലതകളുടെ ചിലന്തിവലക്കുടുക്കിൽ  നിന്നുംനീ എന്റെ നിറങ്ങളെ വേർതിരിച്ചു നൽകുക 

             വിഭ്രമങ്ങളിൽ ചിതറിയൊളിച്ച അക്ഷരങ്ങളെനീ എനിക്ക് മടക്കി നൽകുക        നിദ്രയുടെ നിലാപക്ഷികൾ ചിറകടിച്ചു     ഒരായിരം വട്ടം  എനിക്ക്  ചുറ്റുംഭ്രമണം  ചെയുമ്പോൾ                                                          നിന്റെ  മാറിലേക്ക് എന്നെ  ചായ്ക്കുക  

      നിന്റെ ഉള്ളിലെ  കവിതയാകെ                നീയെന്റെ  ചുണ്ടിലായ്  ചുരത്തുക          ഇലഞ്ഞിമണങ്ങൾ എനിക്കായി  പൊഴിക്കുന്ന ഒടുവിലത്തെ പൂക്കളെയും                          നീയെന്റെ അഴിഞ്ഞുലഞ്ഞ മുടിയിലേക്ക് കുടയുക  

          എന്റെ  നോവലിഞ്ഞു നിന്നിലേക്ക്‌ ഒരിലഞ്ഞിയായ് ഞാൻ  പൂത്തിറങ്ങുംവരെ        നീ പാടിക്കൊണ്ടിരിക്കുക....


              

Comments

Popular posts from this blog