Posts

Showing posts from July, 2019
Image
ചെങ്കടൽ      ഹരിലാൽ ഡെൽഹി       നീയെന്നെ മറവിയുടെ ശവക്കുഴികളിൽ ജീവനോടെ അടക്കം ചെയ്തപ്പോൾ             ഞാൻ കരഞ്ഞു തീർത്ത കണ്ണീരാണീ ചെങ്കടൽ....😔😔😔
Image
സഞ്ചാരി "നോവിന്റെ ചുരമിറങ്ങി നിന്റെ വാക്കിന്റെ മതിഭ്രമങ്ങളിൽ ഒരു കാറ്റുപോലെ ഞാനും " നീ "സൂര്യൻ ഉമ്മ വയ്ക്കാൻ കൊതിച്ച മഞ്ഞുകണം'' ഞാൻ "നിന്റെ  രാത്രിവെളിച്ചങ്ങളിൽ                          ചിറകറ്റ് വീണ ഈയാംപാറ്റ ''
Image
ആത്മസ്നേഹങ്ങൾ            ജയേഷ് പണിക്കർ സ്‌നേഹം നിനക്കായി എങ്ങനെനൽകിടും... അറിയില്ല അകലം ഏറെ അതാകിലും..  മനം കൊണ്ടു അരുകിലാണെപ്പോഴും.. വാക്കുകൾ കൊണ്ട് നീ നൽകിടും സ്വാന്തനം... നെഞ്ചോടു ചേർത്ത് ഞാൻ കണ്ണീർ തുടച്ചിടും... അകലങ്ങൾക്കാവില്ല അടർത്തി മാറ്റാനൊരു.. ആത്മസ്‌നേഹത്തെയും.. അതിരുകൾ ഏറെ ഉണ്ടാകിലും... ആവുമോ മനസ്സെന്ന സത്യം തടുക്കുവാൻ...
Image
കരിന്തിരി                                                                                      സുജ ശശികുമാർ ആശുപത്രി കിടക്കയിൽ ശ്വാസനിശ്വാസങ്ങൾക്കിടയിൽ മരണം മുന്നിൽ കണ്ടവൾ - മരണത്തിന്റെ ഉൾവിളി കേട്ടവൾ. പരക്കംപാച്ചിലാണ് ജീവിതമെന്നറിഞ്ഞവർ - ഒരു തുള്ളി രക്തത്തിനായി ഓടുമ്പോൾ കൊതുകുകൾ നമ്മുടെ രക്തം ഊറ്റിയെടുക്കുന്നു - നമ്മെ തന്നെ വിറ്റ് കാശാക്കുന്നു ചിലർ.ഇതു തന്നെയോ ജീവിതമെന്ന റിയാതെ പകച്ചു നിൽക്കുന്നു മറ്റു ചിലർ - യുവത്വത്തെ ലഹരി സിരകളിൽ പിടിച്ചുമുറുക്കുന്നു എല്ലാം കഴിഞ്ഞു വലിച്ചെറിയുമെന്നറിഞ്ഞിട്ടും കൂടെ നിൽക്കുന്നവൾ അവളാണു പെണ്ണ് ഉള്ളുരക്കത്തിന്റെ ഉദാഹരണം- മറ്റാർക്കൊക്കെയോ വേണ്ടി ഉരുകിയില്ലാതാകുന്നവൾ മെഴുകുതിരി .എല്ലാ പ്രാർത്ഥനയ്ക്കും കൂട്ടുനിൽക്കുന്നു - വെള്ളപുതച്ചു പുറത്തേക്ക് കൊണ്ട് വരുമ്പോൾ കണക്കു കൂട്ടലുമായി ഗുണിച്ചും കിഴിച്ചു നിൽക്കുന്ന കുടുംബനാഥൻ - എല്ലാ കണ...
Image
സ്മാരകങ്ങൾ      ജസിയ ഷാജഹാൻ മരിച്ചമാതാവിന്റെ മോഹശകലങ്ങൾക്ക് സ്മാരകങ്ങൾ തീർക്കാൻ മക്കളിലൊരുവൻ സ്നേഹത്തിന്റെ പാലാഴി കടഞ്ഞ് തുനിഞ്ഞിറങ്ങുമ്പോൾ...നോട്ടുകെട്ടിന്റെ ചീട്ടുകൊട്ടാരം ഹൃദയത്തോടു കളി പറഞ്ഞ് ചിരിച്ചൊടുങ്ങി.... എന്നാലോ..... വീതം പറ്റിയവരുടെ കണക്കുപുസ്തകങ്ങളിൽ നിന്നല്പം - തുണ്ടുകഷണങ്ങൾ ചേർത്തുവച്ചൊരു മനക്കോട്ടകെട്ടിയതിലവൻ ഊഞ്ഞാലകെട്ടിയാടി.. പങ്കുപറ്റിയവരുടെ അരിച്ചുപെറുക്കിയ കണക്കു പുസ്തക താളുകളിൽ.... ഏറ്റക്കുറച്ചിലുകളുടെ മുനകളിൽ സ്മാരകങ്ങളുടെ ഖബറടക്കം.... മുലപ്പാലിന്റെ മധുരം ചുണ്ടുകളിലൂറിയ ആണായ്പിറന്നവനെ കീറിമുറിച്ചപരന്മാർ " ചത്തവയസ്സിന്റെ ചെറുപ്പം കുറിയ്ക്കാതെ! ജീവിച്ചിരിക്കുന്ന വർക്ക് നിറങ്ങൾ പകരാൻ ആത്മമന്ത്രങ്ങളോതി! ഏറെ വ്യാകുലചിത്തനായവൻ കാലഗതിയിലുരുളുമ്പോൾ.... സ്മാരകങ്ങൾ സ്മരണകളിൽ അമ്മയായി കണ്ണുനീർ വാർത്തു...... നോവറിഞ്ഞ കനൽകണങ്ങൾ നെഞ്ചിലേറ്റിമക്കൾക്കായ് ഉള്ളം പുകഞ്ഞിരുൾ മൂടി വെളിച്ചം കാട്ടുമൊരമ്മ.....
Image
തിരിച്ചറിവുകൾ         *******         ഹരിലാൽ ഡെൽഹി           നിക്കറിയാം.... അത് അങ്ങനേ വരൂ... അവസാന സൗഹൃദവും പടിയിറങ്ങും.... വിരഹത്തിന്റെ സ്നിഗ്ദ കൂട്ടുകൾ ചലിച്ചെഴുതിയ 'ആർട്ടിഫിഷ്യൽ' നൊമ്പരഭാവങ്ങൾ മുഖത്ത് വിരിയിച്ച് കഥകളി കാട്ടി, പൂക്കാത്ത പ്രണയത്തിന്റ അവസാനം  പറഞ്ഞ്   നീയും  മടങ്ങും.... "നിനക്ക് നല്ലതേ വരൂ...." തേങ്ങാക്കൊല.... ഹ ഹ ഹ  വീണ്ടും ഞാനെന്റെ ഏകാന്ത സന്ധ്യകളുടെ മണൽപ്പരപ്പിലേക്ക് ചുവടുവയ്ക്കും.... അവിടെ ഞാൻ മാനത്തോട്ട് നോക്കി മലർന്ന് കിടക്കും.... കണ്ണ് നിറഞ്ഞ് തുളുമ്പാതെ നിൽക്കുന്നതു കൊണ്ട്... നക്ഷത്രക്കുഞ്ഞുങ്ങൾ പടർന്ന് ഞാനറിയാതെ എന്റെ ചുറ്റും പ്രകാശ വലയം തീർക്കും.... വീണ്ടും ഞാൻ ഒറ്റയാവലിന്റെ മധുരം നുകരും........       ഇനി തീരാവ്യഥകളും തോളത്തെടുത്ത് ഞാനെന്റെ വീടിന്റെ ഉമ്മറപ്പടിയിലേക്കുള്ള ചെമ്മൺപാതയിലേക്ക് നടക്കട്ടെ... ഒന്നര ഫർലോങ്ങ് നടന്നാൽ വീടെത്തും.... വേണ്ട ചുറ്റിക്കറങ്ങി 4 ഫർലോങ്ങ് നടക്കാം....  വെറുതെ...       ഇരുൾ ക...
ചേട്ടവല ******** ഗീത മുന്നൂർക്കോട് ................................... * മിഴിപടലത്തിനായി നെയ്തെടുത്ത വലയിൽ വെട്ടംവന്ന വാക്കുകളദൃശ്യമാകുമ്പോൾ ശ്രീ മൂടി കടും കട്ടി ത്വച  കറുപ്പാലൊരു മാന്യതക്കോട്ട...
മധുരം മലയാളം   ✍🏻 ഹംസ ഏലംകുളം ലളിതം മധുരം മലയാളംമാമല നാടിൻ മലയാളം                                                                    കേരം തിങ്ങും കേരള നാടിൻ മലയാളം      കാനന ഭംഗിയാൽ സുന്ദരമായൊരു കേരള നാടിൻ മലയാളം                                              കവികൾ ഏറെ വാഴ്ത്തി പാടിയ നൻമ നിറഞ്ഞൊരു മലയാളംകള                കളമൊഴുകും കാട്ടരുവി ചിലു ചിലെ ചിലക്കും പൂങ്കുരുവി താളം പിടിക്കും മലയാളം        കരയോ മാടി വിളിക്കുമ്പോൾ തിരയോ ഓടിയടുക്കുന്നോരു സുന്ദര നാടിൻ മലയാളം      മഴയും പുഴയും ശ്രുതി ചേരുമ്പോൾ കാറ്റോ വന്നിതാ മൂളുന്നുഹരിതാഭമാം നാടിൻ മലയാളം                  ...
ഇലഞ്ഞിപ്പൂവ്  ഷിബി നിലാമുറ്റം ഇന്നലെ വരെ തീർത്തും   സ്വകാര്യ നോവായിരുന്ന ഞാൻ                                            ഇന്ന് അനാവരണം  ചെയ്യപ്പെട്ട മുറിവായി മാറി  ഒരു പോരാളിയായി തിടമ്പെടുത്തുയർത്തുന്നതിനുമപ്പുറം ഇടമുറിയാ പെയ്ത്തായി                           കുതിർന്നു മുറിഞ്ഞു  നീറിയൊഴുകി     കൂട്ടുകാരാ, നീ വരിക....                                      മരുന്ന് മണക്കുന്ന എന്റെ  ഈ ഉഷ്ണമുറിക്കുള്ളിൽ നിന്നും നിന്റെ ഇരുകരങ്ങളിലേക്ക്  നീഎന്നെ  കോരുക       ദൂരെ ആ ഒറ്റത്തുരുത്തിനുമപ്പുറം                         ഇലഞ്ഞി പൂക്കുന്ന താഴ്‌വരയിലേക്ക് നീയെന്നെ കൈപിടിച്ച്  ന...
അന്ത്യാഭിലാഷം           ശ്രീലേഖ.ജി.പ്രകാശ് ഞാനെന്റെ ശവമഞ്ചത്തിന്റെ അരികുകൾ മിനുക്കുന്നു..  വെളുത്ത പൂക്കളാൽ എന്നെയും ചുവന്നപൂക്കളാൽ നിന്നെയും വരച്ചിടുന്നു..  എന്നോടൊപ്പം എരിഞ്ഞടങ്ങട്ടെ ഇതും..      എന്റെ അവസാന ആഗ്രഹം...                        എന്റെ ശവമുറിയിൽ നീ ഉണ്ടാവരുത് ശവകച്ചയിൽ  നിന്റെ ഗന്ധവും..  അവസാനനീരിൽ നിന്റെ ഉപ്പുരസവും അവസാന ചൂടിൽ നിന്റെ ചൂടും ഉണ്ടാവരുത്...  കൂട്ടിക്കെട്ടിയ കാലുകളിൽ നിന്റെ സ്പർശം എനിക്ക് തോന്നരുത്  എന്റെ ശരീരം വെണ്ണീറാവുന്ന പുക നിന്റെ നാസികത്തുമ്പിൽ എത്തരുത്..  ഇത് എന്റെ അവസാന ആഗ്രഹം...  ചുവന്നപൂക്കളെ പ്രണയിച്ചു  കറുത്തുപോയ ഒരു പ്രണയിനിയുടെ അവസാനം.....                                                             Sree

വീണ്ടും.....

വീണ്ടും...                                                       ഹരിലാൽ ഡെൽഹി    നീ എന്നെ മണ്ണിട്ടു മൂടിയ മറവിക്കാടുകളുടെശ്മശാനമൂകതയിൽ.   അന്ന് ചിതറിത്തെറിച്ച.                                       ഹൃദയരക്തത്തുള്ളികൾ.  ചെമ്പരത്തിപ്പൂക്കളായി പിറവിയെടുത്തെന്ന്  വഴുതി വീണഎന്റെയുള്ളിലെ                             നിന്റെ ഓർമ്മത്തുണ്ടുകൾ തൊട്ടപ്പുറത്ത്ശവംനാറിപ്പൂവായി വിരിഞ്ഞെന്ന്....                                            എന്താല്ലേ...                            ...