കരിന്തിരി                                                                                      സുജ ശശികുമാർ

ആശുപത്രി കിടക്കയിൽ ശ്വാസനിശ്വാസങ്ങൾക്കിടയിൽ മരണം മുന്നിൽ കണ്ടവൾ - മരണത്തിന്റെ ഉൾവിളി കേട്ടവൾ. പരക്കംപാച്ചിലാണ് ജീവിതമെന്നറിഞ്ഞവർ -
ഒരു തുള്ളി രക്തത്തിനായി ഓടുമ്പോൾ കൊതുകുകൾ നമ്മുടെ രക്തം ഊറ്റിയെടുക്കുന്നു -
നമ്മെ തന്നെ വിറ്റ് കാശാക്കുന്നു ചിലർ.ഇതു തന്നെയോ ജീവിതമെന്ന റിയാതെ പകച്ചു നിൽക്കുന്നു മറ്റു ചിലർ -

യുവത്വത്തെ ലഹരി സിരകളിൽ പിടിച്ചുമുറുക്കുന്നു
എല്ലാം കഴിഞ്ഞു വലിച്ചെറിയുമെന്നറിഞ്ഞിട്ടും കൂടെ നിൽക്കുന്നവൾ അവളാണു പെണ്ണ് ഉള്ളുരക്കത്തിന്റെ ഉദാഹരണം-

മറ്റാർക്കൊക്കെയോ വേണ്ടി ഉരുകിയില്ലാതാകുന്നവൾ മെഴുകുതിരി .എല്ലാ പ്രാർത്ഥനയ്ക്കും കൂട്ടുനിൽക്കുന്നു -

വെള്ളപുതച്ചു പുറത്തേക്ക് കൊണ്ട് വരുമ്പോൾ കണക്കു കൂട്ടലുമായി ഗുണിച്ചും കിഴിച്ചു നിൽക്കുന്ന കുടുംബനാഥൻ - എല്ലാ കണക്കുകൂട്ടലും തെറ്റിച്ചവൾ ഒന്നും അറിയാതെ ഓട്ടം നിലച്ച് സ്ട്രച്ചറിൽ -

അമ്മ മരിച്ചതറിയാതെ ലഹരി വിട്ടുണരാത്ത മകൻ - ഇന്നലെയുടെ വിളക്കുകെട്ടതറിയാതെ അമ്മയെ കാത്തുമ്മറകോലായിലിരിക്കുന്ന മകൾ സന്ധ്യാ ദീപം കൊളുത്തവേ കരിന്തിരിയായി കെട്ടണഞ്ഞു
ദു:ശ്ശകുനമെന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു -
മുത്തശ്ശി അവളെ ചേർത്തു പിടിച്ചു നെടുവീർപ്പിട്ടു അവളോട് പറഞ്ഞുനമ്മടെ വിളക്ക് എന്നേയക്കുമായ് അണഞ്ഞുപോയിമോളേന്ന് എല്ലാം ഉള്ളിലൊതുക്കി അവള് പോയി അവൾക്കിനി ഒന്നും അറിയണ്ടല്ലോ ഭാഗ്യവതി മുത്തശ്ശി പിറുപിറുത്തു -

Comments