അന്ത്യാഭിലാഷം

          ശ്രീലേഖ.ജി.പ്രകാശ്


ഞാനെന്റെ ശവമഞ്ചത്തിന്റെ അരികുകൾ മിനുക്കുന്നു.. 

വെളുത്ത പൂക്കളാൽ എന്നെയും ചുവന്നപൂക്കളാൽ നിന്നെയും വരച്ചിടുന്നു.. 

എന്നോടൊപ്പം എരിഞ്ഞടങ്ങട്ടെ ഇതും..      എന്റെ അവസാന ആഗ്രഹം...                        എന്റെ ശവമുറിയിൽ നീ ഉണ്ടാവരുത് ശവകച്ചയിൽ  നിന്റെ ഗന്ധവും.. 

അവസാനനീരിൽ നിന്റെ ഉപ്പുരസവും അവസാന ചൂടിൽ നിന്റെ ചൂടും ഉണ്ടാവരുത്... 

കൂട്ടിക്കെട്ടിയ കാലുകളിൽ നിന്റെ സ്പർശം എനിക്ക് തോന്നരുത് 

എന്റെ ശരീരം വെണ്ണീറാവുന്ന പുക നിന്റെ നാസികത്തുമ്പിൽ എത്തരുത്.. 

ഇത് എന്റെ അവസാന ആഗ്രഹം... 

ചുവന്നപൂക്കളെ പ്രണയിച്ചു  കറുത്തുപോയ ഒരു പ്രണയിനിയുടെ അവസാനം.....

                                               

            Sree

Comments

Post a Comment

Popular posts from this blog