തിരിച്ചറിവുകൾ ******* ഹരിലാൽ ഡെൽഹി നിക്കറിയാം.... അത് അങ്ങനേ വരൂ... അവസാന സൗഹൃദവും പടിയിറങ്ങും.... വിരഹത്തിന്റെ സ്നിഗ്ദ കൂട്ടുകൾ ചലിച്ചെഴുതിയ 'ആർട്ടിഫിഷ്യൽ' നൊമ്പരഭാവങ്ങൾ മുഖത്ത് വിരിയിച്ച് കഥകളി കാട്ടി, പൂക്കാത്ത പ്രണയത്തിന്റ അവസാനം പറഞ്ഞ് നീയും മടങ്ങും.... "നിനക്ക് നല്ലതേ വരൂ...." തേങ്ങാക്കൊല.... ഹ ഹ ഹ വീണ്ടും ഞാനെന്റെ ഏകാന്ത സന്ധ്യകളുടെ മണൽപ്പരപ്പിലേക്ക് ചുവടുവയ്ക്കും.... അവിടെ ഞാൻ മാനത്തോട്ട് നോക്കി മലർന്ന് കിടക്കും.... കണ്ണ് നിറഞ്ഞ് തുളുമ്പാതെ നിൽക്കുന്നതു കൊണ്ട്... നക്ഷത്രക്കുഞ്ഞുങ്ങൾ പടർന്ന് ഞാനറിയാതെ എന്റെ ചുറ്റും പ്രകാശ വലയം തീർക്കും.... വീണ്ടും ഞാൻ ഒറ്റയാവലിന്റെ മധുരം നുകരും........ ഇനി തീരാവ്യഥകളും തോളത്തെടുത്ത് ഞാനെന്റെ വീടിന്റെ ഉമ്മറപ്പടിയിലേക്കുള്ള ചെമ്മൺപാതയിലേക്ക് നടക്കട്ടെ... ഒന്നര ഫർലോങ്ങ് നടന്നാൽ വീടെത്തും.... വേണ്ട ചുറ്റിക്കറങ്ങി 4 ഫർലോങ്ങ് നടക്കാം.... വെറുതെ... ഇരുൾ ക...
Popular posts from this blog
സ്മാരകങ്ങൾ ജസിയ ഷാജഹാൻ മരിച്ചമാതാവിന്റെ മോഹശകലങ്ങൾക്ക് സ്മാരകങ്ങൾ തീർക്കാൻ മക്കളിലൊരുവൻ സ്നേഹത്തിന്റെ പാലാഴി കടഞ്ഞ് തുനിഞ്ഞിറങ്ങുമ്പോൾ...നോട്ടുകെട്ടിന്റെ ചീട്ടുകൊട്ടാരം ഹൃദയത്തോടു കളി പറഞ്ഞ് ചിരിച്ചൊടുങ്ങി.... എന്നാലോ..... വീതം പറ്റിയവരുടെ കണക്കുപുസ്തകങ്ങളിൽ നിന്നല്പം - തുണ്ടുകഷണങ്ങൾ ചേർത്തുവച്ചൊരു മനക്കോട്ടകെട്ടിയതിലവൻ ഊഞ്ഞാലകെട്ടിയാടി.. പങ്കുപറ്റിയവരുടെ അരിച്ചുപെറുക്കിയ കണക്കു പുസ്തക താളുകളിൽ.... ഏറ്റക്കുറച്ചിലുകളുടെ മുനകളിൽ സ്മാരകങ്ങളുടെ ഖബറടക്കം.... മുലപ്പാലിന്റെ മധുരം ചുണ്ടുകളിലൂറിയ ആണായ്പിറന്നവനെ കീറിമുറിച്ചപരന്മാർ " ചത്തവയസ്സിന്റെ ചെറുപ്പം കുറിയ്ക്കാതെ! ജീവിച്ചിരിക്കുന്ന വർക്ക് നിറങ്ങൾ പകരാൻ ആത്മമന്ത്രങ്ങളോതി! ഏറെ വ്യാകുലചിത്തനായവൻ കാലഗതിയിലുരുളുമ്പോൾ.... സ്മാരകങ്ങൾ സ്മരണകളിൽ അമ്മയായി കണ്ണുനീർ വാർത്തു...... നോവറിഞ്ഞ കനൽകണങ്ങൾ നെഞ്ചിലേറ്റിമക്കൾക്കായ് ഉള്ളം പുകഞ്ഞിരുൾ മൂടി വെളിച്ചം കാട്ടുമൊരമ്മ.....

🙏
ReplyDelete🥰
ReplyDelete